ഗൂഗിൾ മെസ്സേജസ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു. ആർ.സി.എസ് (RCS) മെസ്സേജിംഗിന്റെ ഭാഗമായി പ്രത്യേക കോൺടാക്റ്റുകൾക്കായി ആർ.സി.എസ് സന്ദേശങ്ങൾ ഓഫ് ചെയ്യാനുള്ള സംവിധാനം ഒഴിവാക്കാൻ കമ്പനി തയാറെടുക്കുന്നതായി റിപ്പോർട്ട്.
നിലവിലുള്ള കോൺടാക്റ്റ് വിവരങ്ങളുടെ സ്ക്രീനിൽ കാണുന്ന “Only send SMS and MMS messages” എന്ന ടോഗിൾ സംവിധാനമാണ് മാറ്റാൻ ഉദ്ദേശിക്കുന്നത്. Android Authority നടത്തിയ ആപ്പ് പരിശോധനയിലാണ് (APK teardown) ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
messages.android_20261002_00_RC00.phone.openbeta_dynamic പതിപ്പിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ടോഗിൾ ഒഴിവാക്കപ്പെടുന്നതോടെ ഉപയോക്താക്കൾക്ക് ഒന്നുകിൽ ഗൂഗിൾ മെസ്സേജസിൽ ആർ.സി.എസ് പൂർണ്ണമായും പ്രവർത്തനരഹിതമാക്കാം അല്ലെങ്കിൽ എല്ലാ കോൺടാക്റ്റുകൾക്കും ഇത് തുടരേണ്ടി വരും.
ഈ മാറ്റം നടപ്പിലാക്കുന്നതിന് മുന്നോടിയായി ഉപയോക്താക്കൾക്ക് ആപ്പിൽ തന്നെ മുന്നറിയിപ്പ് നൽകുമെന്നാണ് സൂചന. ചോർന്നുകിട്ടിയ കോഡ് വിവരങ്ങൾ അനുസരിച്ച് “The “Only send SMS & MMS messages” setting is going away.
Switch now, or let it update automatically” എന്ന സന്ദേശം ബാനർ രൂപത്തിൽ ഉപയോക്താക്കൾക്ക് ലഭിക്കും. എങ്കിലും ഈ സംവിധാനം പൂർണ്ണമായി എപ്പോൾ ഒഴിവാക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.
എങ്കിലും ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഈ കോഡ് ഉൾപ്പെടുത്തിയത് മാറ്റം ഉടൻ ഉണ്ടാകുമെന്നതിന്റെ സൂചനയാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

