തിരുവനന്തപുരം: നാഗർകോവിൽ വെള്ളിച്ചന്തയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയ കേസിൽ നാല് പേരെ പൊലീസ് പിടികൂടി. തടിക്കാരക്കോണം സ്വദേശി അജൻ (20), വിവേക് (32), പരപ്പ് വിള സ്വദേശി ദിനേശ്, നാഗർകോവിൽ സ്വദേശി ജെരീശ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട അജനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.
തുടർന്ന് അജൻ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ വിവരം പെൺകുട്ടി ബന്ധുവായ വിവേകിനോട് വെളിപ്പെടുത്തി.
ഇതറിഞ്ഞയുടൻ പ്രശ്നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാസം വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയ വിവേക്, സുഹൃത്തുക്കളായ ദിനേശ്, ജെരീഷ് എന്നിവരു ചേർന്ന് മദ്യം നൽകിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുളച്ചൽ പൊലീസാണ് പ്രതികളെ പിടികൂടിയത്.
തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

