ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ജനജീവിതം ദുസ്സഹമാക്കി ഭീതി പരത്തുന്ന ചക്കക്കൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകളെ മയക്കുവെടി വെച്ച് പിടികൂടി മാറ്റുന്നതുമായി ബന്ധപ്പെട്ട വനംവകുപ്പിന്റെ നടപടികൾ വൈകാൻ സാധ്യത.
ഹൈക്കോടതി നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും തുടർനടടികൾ സ്വീകരിക്കുകയെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. ചക്കക്കൊമ്പൻ നാല് പേരുടെയും മുറിവാലൻ പിടിയാന മൂന്ന് പേരുടെയും ജീവനെടുത്തിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ പശ്ചാത്തലത്തിലാണ് ഈ രണ്ട് കൊലയാളി ആനകളെയും പ്രദേശത്തുനിന്ന് മാറ്റാൻ അധികൃതർ പദ്ധതി തയ്യാറാക്കിയത്. നിലവിൽ ചക്കക്കൊമ്പൻ മതികെട്ടാൻ ചോല വനമേഖലയിലും, മുറിവാലൻ പിടിയാന 301 കോളനി ഭാഗത്തുമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
ഇതിൽ ചക്കക്കൊമ്പന് മദപ്പാടിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. ആനകളുടെ സഞ്ചാരപാത വീക്ഷിക്കുന്നതിനായി ദേവികുളം റേഞ്ച് ഓഫീസർ നാല് വാച്ചർമാരെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ രണ്ട് പേർ ചക്കക്കൊമ്പനെയും മറ്റ് രണ്ട് പേർ മുറിവാലൻ പിടിയാന ഉൾപ്പെടെ എട്ട് കാട്ടാനകളുള്ള സംഘത്തെയും നിരീക്ഷിച്ചു വരികയാണ്. ഇതിനിടയിൽ, കാട്ടാനകളുടെ ആക്രമണത്തിനുള്ള കാരണങ്ങളും ശാശ്വത പരിഹാര മാർഗ്ഗങ്ങളും സമർപ്പിക്കാനായി ജില്ലാ ഭരണകൂടം നാലംഗ വിദഗ്ദ്ധ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് അംഗം പി എസ് ഈസ, കെ.എഫ്.ആർ.ഐ ശാസ്ത്രജ്ഞൻ രാജൻ പിലാക്കണ്ടി, പാല സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗം മുൻ മേധാവി ജോമി അഗസ്റ്റിൻ, ചിന്നക്കനാൽ നിന്നുള്ള ആദിവാസി പ്രതിനിധി മുരുകേശൻ എന്നിവരടങ്ങുന്ന സംഘമാണ് അടുത്തയാഴ്ചയോടെ പ്രദേശം സന്ദർശിക്കുക. ഈ വിദഗ്ദ്ധ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വനംവകുപ്പിന്റെ അടുത്ത ഘട്ട
പ്രവർത്തനങ്ങൾ. വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തലിനു ശേഷം മയക്കുവെടി വെക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച റിപ്പോർട്ട് ഹൈറേഞ്ച് സർക്കിൾ സി.സി.എഫിനും ചീഫ് വൈൽഡ് ലൈഫ് വാർഡനും സമർപ്പിക്കും.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഔദ്യോഗിക അനുമതി ലഭിച്ചാൽ മാത്രമേ ആനകളെ മയക്കുവെടി വെക്കുന്ന നടപടികളിലേക്ക് കടക്കാൻ സാധിക്കൂ. കോടതിയുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് വയനാട്ടിൽ നിന്നും കുങ്കിയാനകളെയും ദൗത്യത്തിനായി എത്തിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

