തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും പേരിലുണ്ടായ വിവാദ തട്ടിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ആണ് ഇതുസംബന്ധിച്ച സമഗ്രമായ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറിയത്.
പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് റിപ്പോർട്ടിലെ പ്രധാന ശുപാർശ. നിലവിൽ ഈ റിപ്പോർട്ട് ആഭ്യന്തര മന്ത്രി വിശദമായി പരിശോധിച്ച് വരികയാണ്.
2022 വർഷത്തിൽ ലോകകപ്പ് സ്വന്തമാക്കിയ അർജന്റീന ഫുട്ബോൾ ടീമിനെയും ക്യാപ്റ്റൻ ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്താണ് വൻതോതിലുള്ള തട്ടിപ്പ് അരങ്ങേറിയത്. ഈ വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരം നിയമനടടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി (ഡി.ജി.പി) സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മെസിയുടെ പേരിലുള്ള ഈ തട്ടിപ്പു കേസിൽ കൂടുതൽ അന്വേഷണം നടത്തി അഴിമതി നിരോധന വകുപ്പുകൾ കൂടി ഉൾപ്പെടുത്തി കേസെടുക്കുന്നതിന് അനുമതി നൽകണമെന്നാണ് ഡി.ജി.പി പ്രധാനമായും ശുപാർശ ചെയ്തിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

