കോഴിക്കോട് ജില്ലയിലെ മാളിക്കടവ് – ഗോവിന്ദപുരം റൂട്ടിൽ സർവീസ് നടത്തിവന്നിരുന്ന KL 11 Y 6445 നമ്പർ ബസാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടയിൽ പിടിച്ചെടുത്തത്. മാളിക്കടവ് ഭാഗത്തുെവച്ചാണ് നടപടി സ്വീകരിച്ചത്.
കോഴിക്കോട് ആർടിഒയുടെ കർശന നിർദേശത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത വാഹനം സുരക്ഷിതമായി ചേവായൂർ ആർടിഒ ഗ്രൗണ്ടിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ബസിന്റെ യാത്രാരേഖകൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

