പ്രമുഖ താരം സൈജു കുറുപ്പ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത പുതിയ ത്രില്ലര്‍ ചിത്രം ‘ആരം’ സിനിമയുടെ ഓഡിയോ ജൂക്ക്ബോക്സ് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. കഴിഞ്ഞ സെപ്റ്റംബര്‍ 25 നായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്.
ചിത്രത്തിനായി നാല് ഗാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന് രോഹിത് ഗോപാലകൃഷ്ണൻ ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നിരവധി പരസ്യചിത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്. ‘കിനാവള്ളി’ എന്ന സിനിമയുടെ രചന നിര്‍വ്വഹിച്ചതും ഇദ്ദേഹമാണ്.
സൈജു കുറുപ്പ് നായകനാകുന്ന ഈ ചിത്രത്തിൽ അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ യു, ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമ്മകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ നിര്വ്വഹിക്കുമ്പോള്, എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് വി സാജനാണ്.
പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ റോബിൻ ടോം, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ ഷിജോ ഡൊമിനിക്, സ്റ്റിൽസ് സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ മാമിജോ എന്നിവരാണ്. ചിത്രത്തിന്റെ വിതരണം ഗുഡ് ഫെല്ലാസ് നിർവ്വഹിക്കുന്നു.
ഡിജിറ്റൽ മാർക്കറ്റിംഗ് ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് ബ്രിങ്ഫോർത്ത്, പി.ആർ.ഒ ഐശ്വര്യ രാജ് എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

