രാജ്യത്ത് പഞ്ചസാര ഉൽപാദനത്തിലുണ്ടായ കനത്ത കുറവിനെ തുടർന്ന് നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ. എഥനോൾ നിർമാണത്തിനായി കരിമ്പിൻനീര്, സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവ ഉപയോഗിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
നവംബറിൽ ആരംഭിക്കുന്ന 2026-27 എഥനോൾ വിതരണ വർഷം മുതലായിരിക്കും ഈ നിയന്ത്രണം നിലവിൽ വരിക. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പുതിയ ഉത്തരവ് കേന്ദ്ര സർക്കാർ വൈകാതെ ഔദ്യോഗികമായി വിജ്ഞാപനം ചെയ്യും.
പ്രധാന കരിമ്പ് ഉൽപാദന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലുണ്ടായ രൂക്ഷമായ വരൾച്ചയാണ് ഉൽപാദന മേഖലയ്ക്ക് തിരിച്ചടിയായത്. 2025-26 സീസണിലെ പ്രാഥമിക കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉൽപാദനത്തിൽ ഏകദേശം 11 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വരുന്ന ദിവസങ്ങളിലും ഉൽപാദന മാന്ദ്യം തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ആകെ ഉൽപാദനത്തിന്റെ 10 ശതമാനത്തോളം വരുന്ന 30 ലക്ഷം ടൺ പഞ്ചസാരയാണ് എഥനോൾ നിർമാണ ആവശ്യങ്ങൾക്കായി മാത്രം മാറ്റി വെച്ചിരുന്നത്.
എന്നാൽ ഒക്ടോബർ ഒന്നിന് ആരംഭിച്ച പുതിയ പഞ്ചസാര സീസണിൽ രാജ്യത്തെ മൊത്തം കരുതൽ ശേഖരം 37.5 ലക്ഷം ടൺ മാത്രമായി ചുരുങ്ങിയിട്ടുണ്ട്. മുൻവർഷം ഇത് 50 ലക്ഷം ടൺ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്.
എഥനോൾ നിർമാണത്തിന്മേൽ ഏർപ്പെടുത്തുന്ന ഈ കർശന വിലക്ക് നിലവിൽ വരുന്നതോടെ, ലഭ്യമL ആയ കരിമ്പ് മുഴുവനായും പഞ്ചസാര ഉൽപാദനത്തിനായി മാത്രം ഉപയോഗിക്കാൻ പഞ്ചസാര മില്ലുകൾക്ക് സാധിക്കും. ഇ20 പദ്ധതിയെ ബാധിക്കില്ല
പെട്രോളിൽ 20% എഥനോൾ കലർത്തുന്ന സർക്കാരിന്റെ ഔദ്യോഗിക നടപടിയെ പുതിയ തീരുമാനം ഒരു തരത്തിലും ബാധിക്കില്ല.
നിലവിൽ രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്ന എഥനോളിന്റെ മുക്കാൽ ഭാഗവും ചോളം ഉൾപ്പെടെയുള്ള വിവിധ ധാന്യങ്ങളിൽ നിന്നാണ് നിർമ്മിച്ചെടുക്കുന്നത്. 2022-23 കാലയളവിൽ എഥനോൾ നിർമാണത്തിനായി 12% പഞ്ചസാര വകമാറ്റിയിരുന്ന സ്ഥാനത്ത്, 2025-26 ആയപ്പോഴേക്കും ഇത് 9 ശതമാനമായി കുറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

