സംസ്ഥാനത്ത് നാഷണൽ ഹെൽത്ത് മിഷനിൽ (എൻഎച്ച്എം) വൻതോതിലുള്ള കൂട്ടപ്പിരിച്ചുവിടലിന് ആരോഗ്യവകുപ്പ് കളമൊരുങ്ങുന്നു. മുൻ സർക്കാരിന്റെ ഭരണകാലത്ത് നിയമനം ലക്ഷ്യമിട്ട് തയാറാക്കിയ മുഴുവൻ ഇൻ്റർവ്യൂ ലിസ്റ്റുകളും റദ്ദാക്കാനാണ് ഔദ്യോഗിക നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി 2026 ജൂൺ മാസത്തിന് മുൻപ് തയാറാക്കിയ എല്ലാ റാങ്ക്/ഇൻ്റർവ്യൂ പട്ടികകളും ഒഴിവാക്കാൻ നിർദ്ദേശം നൽകിക്കൊണ്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൻഎച്ച്എം ഡയറക്ടർക്ക് ഉത്തരവ് അയച്ചു. ഈ തീരുമാനത്തിലൂടെ എൻഎച്ച്എമ്മിലെ കരാർ സേവനത്തിൽ കഴിയുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ ഇവർക്ക് കരാർ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. എന്നാൽ നിലവിലുള്ള കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നും ഈ നിർണായക നടപടി ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

