രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിയമസഭാ-ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകൾക്ക് ഇന്ന് തുടക്കമാകും. പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും, അസം സംസ്ഥാനത്തെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കുമാണ് ഇന്ന് പോളിങ് നടക്കുന്നത്.
രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ഔദ്യോഗികമായി ആരംഭിക്കും. സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം നടക്കുന്ന ആദ്യ ജനവിധി എന്ന നിലയിൽ ഈ ഉപതിരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും അതിനിർണായകമാണ്.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് പശ്ചിമ ബംഗാൾ ലെ നന്ദിഗ്രാമിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. റജിനഗറാണ് ബംഗാളിൽ പോളിങ് നടക്കുന്ന മറ്റൊരു മണ്ഡലം.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷമുള്ള ആദ്യ രാഷ്ട്രീയ ബലപരീക്ഷണമാണ് തമിഴ്നാട്ടിലെ ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്. പുതുച്ചേരിയിൽ തട്ടഞ്ചാവടി മണ്ഡലത്തിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, കോൺഗ്രസ് എം.പി പ്രദ്യുത് ബർദോലോയി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് അസമിലെ നഗാവ് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണൽ വരുന്ന ഒക്ടോബർ 9 ന് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

