സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളിൽ നേരിട്ട് ഇടപെടാൻ എഐസിസി ഹൈക്കമാൻഡ് തീരുമാനിച്ചു. പാർട്ടിക്കുള്ളിലെ നിലവിലെ അസ്വാരസ്യങ്ങളെക്കുറിച്ച് രേഖാമൂലം പരാതികൾ സമർപ്പിക്കുന്നതിനായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക് തിരിച്ചു.
ഇതിനൊപ്പം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പാർട്ടി ഹൈക്കമാൻഡിന് നേരിട്ട് വിശദീകരണം നൽകും. സംഘടനയ്ക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന കടുത്ത അതൃപ്തിയും, മുഴുവൻസമയ പ്രസിഡന്റിന്റെ അഭാവവും പ്രവർത്തനങ്ങളിൽ ഏകോപനമില്ലായ്മയ്ക്ക് കാരണമായതായി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.
എന്നാൽ, നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ നിയമിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമോ എന്ന ആശങ്കയും ഹൈക്കമാൻഡിനുണ്ട്. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി സമർപ്പിക്കുന്ന സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോൺഗ്രസ് അധ്യക്ഷൻ ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
അതേസമയം, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ ഭരണപക്ഷമായ സിപിഎമ്മിന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും, ഇത് ചർച്ചകളിലൂടെ പരിഹരിക്കാവുന്ന ചെറിയ വിഷയങ്ങൾ മാത്രമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

