കൊച്ചിയിലെ എൽഡിഎഫ് സർക്കാർ നിർമിച്ചു നൽകിയ മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റിൽ ഉയർന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വിജിലൻസ് സംഘം പരിശോധന തുടങ്ങി. ഡിവൈഎസ്പി രാജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘവും സർക്കാർ എൻജിനീയർമാരുമാണ് നിലവിൽ സ്ഥലത്ത് പരിശോധന നടത്തുന്നത്.
വിജിലൻസ് സംഘത്തോടൊപ്പം പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ഉദ്യോഗസ്ഥരും പരിശോധനാ സംഘത്തിലുണ്ട്. ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക പരിശോധനയാണിത്.
ഫ്ലാറ്റ് നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തൃശൂർ ആസ്ഥാനമായുള്ള നിർമാണ കമ്പനിക്കാണ് ജിസിഡിഎ (GCDA) ഈ ഫ്ലാറ്റിന്റെ നിർമാണച്ചുമതല നൽകിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

