യുക്രെയ്ന്റെ തലസ്ഥാനമായ കീവ് നഗരത്തിൽ കനത്ത റഷ്യൻ ഡ്രോൺ ആക്രമണം. കീവിലെ നോർത്തേൺ ബ്രിഡ്ജിൽ റഷ്യൻ ഡ്രോൺ പതിച്ചുണ്ടായ ഉഗ്ര സ്ഫോടനത്തിൽ പ്രദേശത്ത് കനത്ത തീയും പുകയും ഉയർന്നു.
വാഹനങ്ങൾ കടന്നുപോകുന്നതിനിടയിലാണ് ഈ ആക്രമണം ഉണ്ടായത്. സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റതായി നഗരമെയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു.
ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർട്സ് സന്ദർശനം നടത്തുന്നതിനിടയിലാണ് ഈ സുപ്രധാന ആക്രമണം ഉണ്ടായിരിക്കുന്നത്. യുക്രെയ്ന് എല്ലാ പിന്തുണയും ആവശ്യമാണെന്നും റഷ്യയെ തടഞ്ഞില്ലെങ്കിൽ അവർ യൂറോപ്പിനെതിരെ തിരിഞ്ഞേക്കാമെന്നും മെർട്സ് പറഞ്ഞു.
നോർത്തേൺ ബ്രിഡ്ജിന് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ, കീവിലെ സതേൺ ബ്രിഡ്ജിൽ 24 മണിക്കൂറിനുള്ളിൽ അഞ്ചു തവണ ആക്രമണം നടന്നിരുന്നു.
പാലങ്ങൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ ഡെനിപ്രോ നദിക്ക് കുറുകെയുള്ള ഗതാഗത ബന്ധത്തെ തടസ്സപ്പെടുത്തുമെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. കീവിനെ രണ്ടായി വിഭജിച്ചാണ് ഡെനിപ്രോ നദി ഒഴുകുന്നത്.
സർക്കാർ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും നദിയുടെ വലതുകരയിലും റസിഡൻഷ്യൽ മേഖലകൾ ഇടതുകരയിലുമാണ് സ്ഥിതി ചെയ്യുന്നത്. പാലങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുകയാണെങ്കിൽ ഡെനിപ്രോയ്ക്ക് കുറുകെ ബദൽ പാതകൾ നിർമിക്കാൻ യുക്രെയ്ൻ ആലോചിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

