തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖയുടെ രാജി നീക്കങ്ങൾക്ക് ആധാരം മേയർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ ഭാഗത്തുനിന്നുമുള്ള നിസ്സഹകരണമെന്ന് വിവരം. സംസ്ഥാന അധ്യക്ഷനടക്കമുള്ളവരുമായി അവർക്ക് കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.
പാർട്ടി നേതൃത്വം മുൻപ് നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടില്ല എന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് രാജീവ് ചന്ദ്രശേഖർന് ആർ ശ്രീലേഖ സമർപ്പിച്ച പരാതി പരിശോധിക്കാൻ പോലും നേതൃത്വം തയ്യാറായില്ല.
ഈ അവഗണന കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ ആർ ശ്രീലേഖ നിരന്തരം പ്രതിസന്ധികൾ സൃഷ്ടിക്കുകയാണെന്ന നിലപാടിലാണ് ഒരു വിഭാഗം.
അവരുടെ വിവാദപരമായ ഇടപെടലുകളിൽ ആർഎസ്എസിനും അതൃപ്തിയുണ്ട്. ആർ ശ്രീലേഖയുടേത് വെറും സമ്മർദ്ദതന്ത്രം മാത്രമാണെന്നാണ് ആർഎസ്എസിന്റെ വിലയിരുത്തൽ.
ഈ സമ്മർദ്ദ തന്ത്രങ്ങൾക്ക് യാതൊരു കാരണവശാലും വഴങ്ങേണ്ടതില്ലെന്നുമാണ് സംഘടനയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

