ലോക പുഞ്ചിരി ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെയും (ഐഡിഎ) ഐഡിഎ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ചിന്റെയും (ഐഡിഎ സികെകെ) സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ഓറൽ ഹെൽത്ത് അവബോധ ക്യാംപെയ്ൻ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കോട്ടയം കെഎസ്ആർടിസി ബസിൽ വായയുടെ ആരോഗ്യസംരക്ഷണം, ആരോഗ്യകരമായ പുഞ്ചിരിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന പ്രത്യേക പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് കുമാറും കോട്ടയം നഗരസഭാ ചെയർമാൻ സന്തോഷ് കുമാറും ചേർന്ന് പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ ഐഡിഎ കേരള സംസ്ഥാന സിഡിഎച്ച് കൺവീനർ ഡോ.
നിതിൻ ജോസഫ്, ഐഡിഎ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച് പ്രസിഡന്റ് ഡോ. നിധിഷ് മൗലാന, ഓണററി സെക്രട്ടറി ഡോ.
മിഥുൻ മാധവൻ, സിഡിഎച്ച് കൺവീനർ ഡോ. ആബി മാത്യു തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

