തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എസ്എഫ്ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. ഏകപക്ഷീയമായ ആക്രമണ സംഭവങ്ങളിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള പോലീസും യൂത്ത് കോൺഗ്രസും സംയുക്തമായാണ് ഈ ആക്രമണം അഴിച്ചുവിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്തുനിന്ന് പ്രതിഷേധ മാർച്ച് ആരംഭിക്കാനുള്ള തീരുമാനം തന്നെ ദുരൂഹമാണ്.
ഈ മാർച്ചിന് ഹോസ്റ്റൽ പരിസരത്തുനിന്ന് ആരംഭിക്കാൻ ഔദ്യോഗിക അനുമതിയുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ ഹോസ്റ്റലിന് നേരെ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
എന്നാൽ അക്രമികളെ പിന്തിരിപ്പിക്കുന്നതിന് പകരം പോലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയായിരുന്നുവെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

