വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം വെൽഫെയർ അല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കൊച്ചിയിൽ വ്യക്തമാക്കി. സംസ്ഥാനത്ത് വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും, റിട്ടയർമെന്റിനു ശേഷം അവരെ സജീവമായി നിലനിർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ഇക്കോണമിയാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ പ്രത്യേക സാമൂഹിക സാഹചര്യങ്ങൾ മുൻനിർത്തി നിലവിൽ റിട്ടയർമെന്റ് പ്രായം വർധിപ്പിക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എങ്കിലും ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
മുതിർന്ന പൗരന്മാർക്ക് കൃത്യമായ നിയമപരമായ ഉറപ്പുകൾ ലഭിക്കേണ്ടതുണ്ടെന്നും, സർക്കാർ അതിനായുള്ള തീവ്രശ്രമത്തിലാണ് ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. വയോജനങ്ങൾ ഒരിക്കലും ഒറ്റപ്പെടാൻ പാടില്ലെന്നും മക്കൾ ഉൾപ്പെടെയുള്ള ബന്ധുക്കൾ എവിടെയായിരുന്നാലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയും സഹായവും അവർക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സമഗ്രമായ ഒരു സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

