കളമശേരിയിൽ സ്ഥിതി ചെയ്യുന്ന പാതാളം റഗുലേറ്റർ കം ബ്രിജ് ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്നുണ്ടെങ്കിലും, ജനങ്ങൾക്കിടയിൽ ഈ പാലത്തിന് മറ്റു പല പേരുകളുമാണ് ഉള്ളത്. ഏലൂർ നഗരസഭ ഈ പാലത്തെ എടയാർ റഗുലേറ്റർ കം ബ്രിജ് എന്നാണ് ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്.
എന്നാൽ പ്രദേശവാസികൾക്കിടയിൽ ഈ പാലം അറിയപ്പെടുന്നത് ‘മൂക്കുപൊത്തി പാലം’ എന്നും ‘മീൻനാറ്റ പാലം’ എന്നുമാണ്. ജനങ്ങളുടെ ഈ പ്രതിഷേധം വ്യക്തമാക്കുന്ന ബാനറുകളും പാലത്തിന്റെ കൈവരികളിൽ സ്ഥാപിച്ചിട്ടുണ്ട്.
എടയാർ മേഖലയിൽ നിന്നുയരുന്ന കടുത്ത മലിനീകരണമാണ് പാലത്തിന് ഇത്തരം പേരുകൾ ലഭിക്കാൻ കാരണം. ഏലൂരിൽ നിന്ന് പാലത്തിലേക്കും തിരിച്ചും പ്രവേശിക്കുമ്പോൾ മുതൽ പ്രധാന ജംക്ഷനിലെത്തുന്നതുവരെ യാത്രക്കാർ മൂക്കുപൊത്തിപ്പിടിക്കേണ്ട
അവസ്ഥയാണ്. ഇതുവഴി നടന്നുപോയാൽ രൂക്ഷമായ ദുർഗന്ധം കാരണം കടുത്ത ശാരീരിക അസ്വസ്ഥതകളാണ് ഉണ്ടാകുന്നത്.
ശരീരത്തിലും വസ്ത്രങ്ങളിലും ഈ ദുർഗന്ധം പടരുന്നതായി നാട്ടുകാർ വ്യക്തമാക്കുന്നു. പ്രധാനമായും കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമാണ് ഈ ദുരിതം നേരിടുന്നത്.
ഈ അവസ്ഥ കണക്കിലെടുത്ത്, ഈ പാലം വഴിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കുകയാണെന്ന് പ്രദേശവാസികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

