തിരുവനന്തപുരം: രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ഒരു പഴയ കേസിന്റെ ഫയലുകൾ വീണ്ടും പരിശോധിക്കാൻ ഒരുങ്ങി സംസ്ഥാന ആഭ്യന്തരവകുപ്പ്. മലേഷ്യൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 2006-ൽ വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ രേഖകളാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നിർവാഹക സമിതി അംഗം മലയിൻകീഴ് വേണുഗോപാൽ ആണ് ഔദ്യോഗികമായി പരാതി സമർപ്പിച്ചത്.
എംസി റോഡ് വികസനപദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്ന പതി–ബെൽ കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജറായ ലീ സീ ബീൻ, 2006-ൽ മലേഷ്യയിൽവച്ചാണ് ജീവനൊടുക്കിയത്. പദ്ധതിയുടെ തുക പാസാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് നേരിടേണ്ടിവന്ന കടുത്ത മാനസിക സമ്മർദമാണ് തന്റെ മരണത്തിനു കാരണമെന്ന് അദ്ദേഹം ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
അന്നത്തെ വകുപ്പുസെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാർ നെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ടായിരുന്നു. മലേഷ്യൻ പൗരൻ ആത്മഹത്യ ചെയ്യുന്ന സമയത്ത് കേരളത്തിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാർ.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട പരാതികളിൽ ഗ്യാനേഷ് കുമാർഎതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.
പദ്ധതിയിലെ വിവിധ ക്രമക്കേടുകളെ തുടർന്ന് അന്നത്തെ എൽഡിഎഫ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് പ്രാഥമിക പരിശോധനകൾ നടത്തിയെങ്കിലും പിന്നീട് മേൽനടപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
എന്നാൽ, ലീയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഗ്യാനേഷ് കുമാർ പങ്കുണ്ടെന്ന തരത്തിലുള്ള വെളിപ്പെടുത്തലുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

