മലപ്പുറം ജില്ലയിൽ വിജിലൻസ് സംഘം എത്തിയതിനെത്തുടർന്ന് കൈക്കൂലി വാങ്ങി ക്ലോസറ്റിൽ ഒളിപ്പിച്ച ശേഷം ഫ്ലഷ് ചെയ്ത കേസിൽ സർക്കാർ ഉദ്യോഗസ്ഥ പിടിയിൽ. തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീജിയാണ് വിജിലൻസിന്റെ പിടിയിലായത്.
പ്രവാസി വനിതയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിനും ജ്യൂസ് ഷോപ്പിനും ലൈസൻസ് അനുവദിക്കുന്നതിനായി ശ്രീജി പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീജിയെ വിജിലൻസ് സംഘം താമസസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തത്.
തുടർന്ന് കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിനിടയിൽ, വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയ ഉടൻ ഇവർ പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തി. തുടർന്ന് വിജിലൻസ് സംഘം വാടകവീട്ടിലെത്തി പൈപ്പ് തകർത്താണ് പണം കണ്ടെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

