ബിജെപിയിൽ നിന്ന് രാജിവെക്കാനുള്ള തീരുമാനത്തിൽ നിന്നും മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയെ പിന്തിരിപ്പിക്കാൻ നേതൃത്വത്തിന്റെ തീവ്രശ്രമം.
കോർപറേഷൻ സെക്രട്ടറിക്ക് ഔദ്യോഗികമായി രാജി സമർപ്പിക്കുന്നത് തടയുന്നതിനാണ് നിലവിൽ അനുനയ നീചങ്ങൾ പുരോഗമിക്കുന്നത്. വിഷയത്തിൽ നാളെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആർ.
ശ്രീലേഖയുമായി നേരിട്ട് ചർച്ച നടത്തും. ഇതുവരെ സംഭവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് അവർ തയ്യാറായിട്ടില്ല.
മേയർക്ക് രാജിക്കത്ത് നൽകിയെങ്കിലും നഗരസഭ സെക്രട്ടറിയെ ഇത് അറിയിച്ചിട്ടില്ല. രാവിലെ 11.52ന് ശാസ്തമംഗലം വാർഡിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് താൻ രാജി വെക്കുന്ന വിവരം ആർ.
ശ്രീലേഖ പുറത്തറിയിച്ചത്. “30 ന് മേയർക്ക് രാജിക്കത്ത് നൽകി.
തിങ്കളാഴ്ച് കോപ്പി കലക്ടർക്കും നൽകും. രാജി വ്യക്തിപരമായ കാരണങ്ങളാൽ.
എല്ലാ സ്നേഹത്തിനും സഹകരണത്തിനും നന്ദി” എന്നായിരുന്നു സന്ദേശം. മേയർ കത്ത് രഹസ്യമായി സൂക്ഷിച്ചതിനെ തുടർന്നാണ് രാജി പരസ്യപ്പെടുത്താൻ അവർ നിർബന്ധിതയായത്.
സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായ ആർ. ശ്രീലേഖ 2024-ൽ ആണ് ബിജെപിയിൽ അംഗത്വമെടുത്തത്.
പാർട്ടി ദേശീയ തലത്തിൽ വലിയ നേട്ടമായി കൊട്ടിഘോഷിച്ചായിരുന്നു അന്നത്തെ കടന്നുവരവ്. തുടർന്ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയായിരുന്നു പ്രചാരണങ്ങൾ ഏകോപിപ്പിച്ചത്.
എന്നാൽ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി തലസ്ഥാന നഗരഭരണം പിടിച്ചെടുത്തെങ്കിലും മേയർ പദവിയിൽ നിന്ന് ആർ. ശ്രീലേഖയെ ഒഴിവാക്കുകയായിരുന്നു.
അന്ന് മുതൽ പാർട്ടി നേതൃത്വത്തോട് ഉടലെടുത്ത അതൃപ്തിയാണ് ഇപ്പോഴത്തെ രാജിനീക്കത്തിന് പിന്നിൽ. ഏറ്റവും ഒടുവിൽ ദേശീയ വനിതാ കമ്മീഷൻ അംഗത്വം ലഭിക്കാത്തതും തീരുമാനത്തിന് ആക്കംകൂട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

