വിപുലമായ ബീറ്റാ ടെസ്റ്റിംഗിന് ശേഷം, സാംസങ് ലോകമെമ്പാടുമുള്ള ഗാലക്സി എസ്26 സീരീസിനായി വൺ യുഐ 9 (One UI 9) അപ്ഡേറ്റ് ഔദ്യോഗികമായി പുറത്തിറക്കാൻ തുടങ്ങി. ഈ വർഷം ആദ്യം സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 8 സീരീസിലൂടെയാണ് വൺ യുഐ 9 അവതരിപ്പിച്ചത്.
എന്നാൽ കമ്പനിയുടെ മുൻ തലമുറ ഗാലക്സി ഡിവൈസുകളിലേക്കും ഈ അപ്ഡേറ്റ് ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. മുൻ പതിപ്പുകളെ അപേക്ഷിച്ച് നിരവധി പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് വൺ യുഐ 9 എത്തിയിരിക്കുന്നത്.
ആൻഡ്രോയിഡ് 17നെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പുതിയ അപ്ഡേറ്റ് എന്നതിനാൽ, പുതിയ ആൻഡ്രോയിഡ് ഫീച്ചറുകളും ഇതിലൂടെ ലഭിക്കുന്നു. ഗാലക്സി ഫോണുകളിൽ വൺ യുഐ 9 ലഭിച്ചുകഴിഞ്ഞാൽ പരിശോധിക്കേണ്ട
പ്രധാന സവിശേഷതകൾ ഇവയാണ്:
മൈ ഫാൻക്യാം (My FanCam) ഫീച്ചർ
വൺ യുഐ 9 വഴി ഗാലക്സി ഫോണുകളിലേക്ക് എത്തുന്ന ഏറ്റവും മികച്ച കൂട്ടിച്ചേർപ്പുകളിൽ ഒന്നാണിത്. വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ സബ്ജക്റ്റിനെ നിരന്തരം ഫ്രെയിമിൽ നിലനിർത്തുന്നതിനുള്ള ടെൻഷൻ മൈ ഫാൻക്യാം ഒഴിവാക്കുന്നു.
റെക്കോർഡിംഗ് പൂർത്തിയായ ശേഷം, ഗാലക്സി എഐക്ക് വീഡിയോയിലെ വ്യക്തിയെ കണ്ടെത്താനും പിന്നീട് ഫൂട്ടേജ് ക്രോപ്പ് ചെയ്യുമ്പോൾ ആ സബ്ജക്റ്റിനെ സെന്റർ ചെയ്തുനിർത്താനും സാധിക്കും. ഗാലക്സി എഐ ബട്ടൺ ടാപ്പ് ചെയ്ത് മൈ ഫാൻക്യാം തിരഞ്ഞെടുക്കുക വഴി ഈ ഫീച്ചർ ഉപയോഗിക്കാം.
ക്വിക്ക് സെറ്റിങ്സ് പാനൽ കസ്റ്റമൈസേഷൻ
വൺ യുഐ 8.5-ൽ കസ്റ്റമൈസ് ചെയ്യാവുന്ന ക്വിക്ക് സെറ്റിങ്സ് പാനൽ അവതരിപ്പിച്ചിരുന്നെങ്കിൽ, വൺ യുഐ 9-ൽ ഇതിന് കൂടുതൽ മാറ്റങ്ങൾ നൽകിയിട്ടുണ്ട്. വോളിയം, ബ്രൈറ്റ്നസ് സ്ലൈഡറുകൾ ചെറുതാക്കാനോ ലംബമായി ക്രീകരിക്കാനോ ഇപ്പോൾ സാധിക്കും.
കൂടാതെ ഡാർക്ക് മോഡ്, മ്യൂട്ട് തുടങ്ങിയ കൺട്രോളുകൾ ഇഷ്ടമുള്ള രീതിയിൽ മാറ്റിവെക്കുകയും ചെയ്യാം. ലൊക്കേഷൻ ആക്സസ് ചെയ്യുന്ന ആപ്പുകൾ പെട്ടെന്ന് കണ്ടെത്താം
ഒരു ആപ്പ് മൈക്രോഫോൺ, ക്യാമറ അല്ലെങ്കിൽ ലൊക്കേഷൻ എന്നിവ ആക്സസ് ചെയ്യുമ്പോൾ കാണിക്കുന്ന പ്രൈവസി ഇൻഡിക്കേറ്ററുകൾക്ക് വൺ യുഐ 9 പുതിയൊരു അപ്ഡേറ്റ് നൽകുന്നുണ്ട്.
വൺ യുഐ 9-ൽ ഒരു ആപ്പ് ലൊക്കേഷൻ ആക്സസ് ചെയ്യുമ്പോൾ പ്രൈവസി ഇൻഡിക്കേറ്റർ നീല നിറമായി മാറും. ക്വിക്ക് സെറ്റിങ്സ് പാനൽ ഓപ്പൺ ചെയ്ത് ഏത് ആപ്പാണ് ലൊക്കേഷൻ ആക്സസ് ചെയ്യുന്നതെന്ന് ഇതിലൂടെ പെട്ടെന്ന് മനസ്സിലാക്കാം.
ഹോം സ്ക്രീനിൽ ഫൈൻഡർ ഷോർട്ട്കട്ട് ചേർക്കാം
ഗൂഗിൾ സെർച്ച് ബാറിനൊപ്പം സാംസങ്ങിന്റെ സ്വന്തം ഫൈൻഡർ ടൂളിലേക്കും വേഗത്തിൽ പ്രവേശനം നൽകുന്നു. നിങ്ങളുടെ ഫോണിലെ സെറ്റിങ്സ്, കോൺടാക്റ്റുകൾ, മെസ്സേജുകൾ, ഫയലുകൾ, ഫോട്ടോകൾ, ആപ്പുകൾ എന്നിവയെല്ലാം ഒറ്റ സെർച്ച് ബാറിലൂടെ കണ്ടെത്താൻ ഫൈൻഡർ സഹായിക്കുന്നു.
മോഷൻ അസിസ്റ്റ് (Motion Assist)
ചലിക്കുന്ന വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് മോഷൻ അസിസ്റ്റ്. വാഹനം ചലിക്കുന്നതിന് അനുസരിച്ച് പ്രതികരിക്കുകയും മോഷൻ സിക്ക്നസ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന ചെറിയ ചലിക്കുന്ന ബബിളുകൾ സ്ക്രീനിന്റെ അരികുകളിൽ ഇത് കാണിക്കുന്നു.
മൈ ഫൈൽസ് ആപ്പിൽ നേരിട്ടുള്ള പിഡിഎഫ് പിന്തുണ
വൺ യുഐ 9-ലെ മറ്റൊരു പ്രധാന സവിശേഷത മൈ ഫൈൽസ് ആപ്പിലെ നേറ്റീവ് പിഡിഎഫ് പിന്തുണയാണ്. ഗാലക്സി ഫോണുകളിൽ പിഡിഎഫ് ഫയലുകൾ തുറക്കാൻ ഇനി തേർഡ് പാർട്ടി പിഡിഎഫ് വ്യൂവറോ ഗൂഗിൾ ഡ്രൈവ് ആപ്പോ ആവശ്യമില്ല.
മൈ ഫൈൽസിൽ ഒരു പിഡിഎഫ് സെലക്ട് ചെയ്യുമ്പോൾ അത് വൺ യുഐ 9-ന്റെ ബിൽറ്റ്-ഇൻ പിഡിഎഫ് വ്യൂവറിൽ നേരിട്ട് തുറക്കപ്പെടും. കൂടാതെ നൗ ബ്രീഫ്, നൗ നഡ്ജ് എന്നിവയുടെ അപ്ഡേറ്റുകൾ, ശക്തമായ 13-അറ്റംപ്റ്റ് പെർമനന്റ് ലോക്ക്ഔട്ട് സുരക്ഷാ സംവിധാനം, ടാപ്പ്-ടു-ആൻസർ കോൾ ഫീച്ചർ, ബിഗ്ബിയിലെ (Bixby) മാറ്റങ്ങൾ എന്നിവയും വൺ യുഐ 9 അപ്ഡേറ്റിൽ ഉൾപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

