ദില്ലിയിൽ പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി താക്കീത് നൽകി. ഫിറോസ്പൂരിൽ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ രണ്ട് നാട്ടുകാരെ വെടിവെച്ചു കൊന്നു എന്ന് പാകിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളിലാണ് ഈ നടപടി.
പ്രകോപനമില്ലാതെ സൈന്യം വെടിവെപ്പ് നടത്തിയെന്ന പാകിസ്ഥാന്റെ വാദങ്ങളെ ഇന്ത്യ പൂർണ്ണമായി തള്ളിക്കളഞ്ഞു. സുരക്ഷാ സേനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് അതിർത്തി വഴി മൂന്ന് പേർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ സംഭവത്തിന് പിന്നിൽ മയക്കുമരുന്ന് കള്ളക്കടത്തിനുള്ള ഗൂഢശ്രമമാണെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചു. അതിർത്തിയിലൂടെയുള്ള ഇത്തരം നുഴഞ്ഞുകയറ്റങ്ങളും ദേശവിരുദ്ധ പ്രവർത്തനങ്ങളും തടയാൻ പാകിസ്ഥാൻ ഗൗരവകരമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ കർശനമായി ആവശ്യപ്പെട്ടു.
ഔദ്യോഗിക മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചതുകൊണ്ടാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ സുരക്ഷാ സേനയ്ക്ക് നേരിടേണ്ടി വന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

