ഓരോ ദിവസം കഴിയും തോറും ദുരൂഹത വർധിക്കുകയാണെന്ന് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച് ചർച്ചകളുണ്ടാകുമെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോടു പറഞ്ഞു.
‘‘വിഷയത്തിൽ ഉചിതമായ തീരുമാനം സർക്കാർ സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഫോറസ്റ്റ് നിയമലംഘനം ഉണ്ടായിട്ടുണ്ട്.
അവസരങ്ങൾ ഉപയോഗിച്ച് വലിയ കൊള്ളയാണ് നടന്നത്. എല്ലാത്തിലും അന്വേഷണം ഉണ്ടാകണം.
വനം വെളുപ്പിക്കുക എന്നതല്ല, അവിടെയുള്ളവരെ മറയാക്കി തട്ടിപ്പ് നടന്നു. എ.ജയതിലകിന് മാത്രമാണ് പങ്കെന്ന് കരുതുന്നില്ല.
ഒരു വ്യക്തിയുടെയും പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ തലത്തിലും അന്വേഷണം ഉണ്ടാകണം’’– ഷിബു ബേബി ജോൺ വ്യക്തമാക്കി.
അതിനിടെ, യുഡിഎഫ് മുന്നണിയെ വിമർശിച്ചുകൊണ്ടുള്ള അടൂർ പ്രകാശിന്റെ പ്രസ്താവനകളോടും മന്ത്രി പ്രതികരിച്ചു. യുഡിഎഫ് യോഗം വിളിക്കാതെയും തന്നെ അറിയിക്കാതെയുമാണു സർക്കാർ പ്രധാന തീരുമാനങ്ങൾ പോലും കൈക്കൊള്ളുന്നതെന്ന പരാമർശങ്ങൾ അദ്ദേഹം തള്ളി.
യുഡിഎഫ് യോഗം എന്ന് ചേരുമെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു പ്രതികരണം. എന്നും രാവിലെ കവടി എടുത്തല്ല താൻ ഇറങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘‘എല്ലാ ഘടകകക്ഷികൾക്കും ഒരേ അഭിപ്രായം ആയിരിക്കണമെന്നില്ല. അഭിപ്രായം ഉന്നയിക്കേണ്ട
വേദിയിൽ അഭിപ്രായം ഉന്നയിക്കും. ഏത് പശ്ചാത്തലത്തിലാണ് അടൂർ പ്രകാശ് അത് ഉന്നയിച്ചത് എന്നുള്ളത് അദ്ദേഹത്തിന് അറിയാം.
വിഷയത്തിൽ കെ.സി.വേണുഗോപാൽ എംപി പറഞ്ഞ നിലപാടാണ് എനിക്കുമുള്ളത്. പരിഹരിക്കേണ്ട
വിഷയങ്ങൾ അതാത് വേദികളിൽ പരിഹരിക്കപ്പെടണം. പരിഹരിച്ച് തന്നെ മുന്നോട്ടുപോകണം’’– ഷിബു ബേബി ജോൺ പറഞ്ഞു.
മന്ത്രി ഒ.ജെ.ജനീഷിനെതിരായ പ്രതിഷേധങ്ങളോടും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രത്തിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമരങ്ങൾ നടത്തിയിട്ടുണ്ടെന്നും അതിൽ ഭരണഘടന വിരുദ്ധമായി ഒന്നുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജനീഷിനോട് ആർക്കെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ അതിനെ ഇതുമായി കൂട്ടി കുഴയ്ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

