ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ഐസിഡിഎസ് ഏറ്റുമാനൂർ പ്രോജക്ടും സർഗക്ഷേത്ര 89.6 എഫ്എമ്മും സംയുക്തമായി അങ്കണവാടി പ്രവർത്തകർക്കായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ഐസിഡിഎഫ് ഏറ്റുമാനൂരിന് കീഴിലുള്ള 107 അങ്കണവാടികളിലെ ജീവനക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്.
മാന്നാനം കെ.ഇ കോളജ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി നടന്നത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമടം ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഏറ്റുമാനൂർ പ്രോജക്ട് ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫിസർ ഡി.ആർ. ആൻ ഡാർലി വർഗീസ്, സർഗക്ഷേത്ര 89.6 എഫ്എം ഡയറക്ടറും എഴുത്തുകാരനുമായ ജോസ് പനച്ചിപ്പുറം, മാന്നാനം പ്രിയോർ ഫാ.
ജോസഫ് വട്ടപറമ്പിൽ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
ശിൽപശാലയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ എടുത്തു. കാരിത്താസ് മാതാ ഹോസ്പിറ്റലിലെ ഡോ.
സുനു ജോൺ, ലീഗൽ സർവീസ് അതോറിറ്റിയെ പ്രതിനിധീകരിച്ച് സേതു പാർവതി, കോട്ടയം ഐസിഎച്ചിലെ ജെസ്സി ട്രീസ ജോർജ് എന്നിവരാണ് ക്ലാസുകൾ നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

