ദുബായില്നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് യാത്ര തിരിച്ച ഫ്ലൈദുബായ് വിമാനത്തിൽ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിച്ച സംഭവത്തിലെ സഹപൈലറ്റിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. സിഎൻഎൻ പുറത്തുവിട്ട
റിപ്പോർട്ട് പ്രകാരം ഹമാം അൽ-ഹമ്മാമി എന്ന ഒമാൻ പൗരനാണ് ഈ കൃത്യത്തിന് പിന്നിൽ. ഇയാളുടെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയൻ വംശജയുമാണ്.
എന്നാൽ ഹമാം ജനിച്ചത് യുഎഇയിലായിരുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 7 വർഷം ഒമാൻ എയറിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ഹമ്മാമി.
അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം 2025 ഫെബ്രുവരിയിൽ ആ ജോലി അദ്ദേഹം അവസാനിപ്പിച്ചു. തുടർന്ന് 2025 ജൂണിൽ റോയൽ എയർ മറോക്കിൽ ചേർന്ന ഇയാൾ 2026 ജനുവരിയിൽ ആ സ്ഥാനം ഒഴിഞ്ഞു.
എന്നാൽ ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിച്ച വിവരം തന്റെ പ്രൊഫൈലിൽ ഇയാൾ അപ്ഡേറ്റ് ചെയ്തിരുന്നില്ല. നിലവിൽ ഈ സമൂഹമാധ്യമ പേജ് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സിഎൻഎൻ വ്യക്തമാക്കിയിട്ടുണ്ട്.
തീവ്ര നിലപാടുകൾ പുലർത്തിയിരുന്ന വ്യക്തിയായതിനാൽ ഹമ്മാമിയെ വിമാന പരിശീലനത്തിൽനിന്ന് ഒഴിവാക്കുകയും ഒമാന്റെ ദേശീയ വിമാനക്കമ്പനിയിൽ മറ്റു ചുമതലകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു എന്ന് ഒരു നയതന്ത്രജ്ഞൻ വ്യക്തമാക്കിയതായി സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ 8 മാസങ്ങൾക്ക് മുൻപാണ് ഹമ്മാമി ഫ്ലൈദുബായ് എയർലൈൻസിൽ ജോലിക്കായി പ്രവേശിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഒമാൻ എയർ, റോയൽ എയർ മറോക്ക്, ദുബായ് സർക്കാർ എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ നിലവിൽ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നാണ് ഫ്ലൈദുബായ് അധികൃതർ പ്രതികരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

