അധ്യാപകക്ഷാമം, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച എന്നീ ഗുരുതരമായ വിഷയങ്ങള്‍ ഉന്നയിച്ച് ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപകമാകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികളടക്കം തെരുവിലിറങ്ങി ശക്തമായ പ്രതിഷേധമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യത്തുടനീളം ഇരുന്നൂറിലധികം വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ നഗരങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ തീയിടുകയും റോഡുകളും പ്രധാന പ്രവേശന കവാടങ്ങളും ഉപരോധിക്കുകയും ചെയ്തു.
രാജ്യത്തെ 3,700 സ്കൂളുകളില്‍ 735-ലധികം സ്കൂളുകളെ ഈ പ്രക്ഷോഭം ബാധിച്ചതായി ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ വ്യക്തമാക്കി. ഇതില്‍ 222 സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ രംഗത്തെ അവഗണനയ്ക്കെതിരെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

