ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കൂട്ടാറ്റിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി വാൻ മറിഞ്ഞ് ഡ്രൈവർ അടക്കം 13 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് ഈയപകടം സംഭവിച്ചത്. തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ നിന്നും മൂന്നാറിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് കൂട്ടാറിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
അപകടത്തിൽ സാരമായി പരുക്കേറ്റ നാല് പേരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്.
പരുക്കേറ്റ മറ്റു വ്യക്തികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ നിന്നും വിട്ടയച്ചു. അപകടത്തെ തുടർന്ന് കൂട്ടാർ – കമ്പംമെട്ട് റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

