ജപ്പാനിലെ ഐച്ചി-നഗോയ വേദിയായ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടീം. 44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ചാണ് ഇന്ത്യൻ താരങ്ങൾ സുവർണ്ണ നേട്ടത്തിൽ മുത്തമിട്ടത്.
മത്സരത്തിന്റെ പത്താം മിനിറ്റിൽ പിറന്ന ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ സ്വന്തമാക്കിയത്. സമനില ഗോൾ ലക്ഷ്യമിട്ട് ഗോൾ കീപ്പറെ അടക്കം പിൻവലിച്ച് ചൈന കളം നിറഞ്ഞ് കളിച്ചെങ്കിലും, ഇന്ത്യൻ നിരയുടെ പ്രതിരോധക്കോട്ട
തകർക്കാൻ അവർക്കായില്ല. മത്സരത്തിന്റെ നിർണ്ണായകമായ അവസാന നിമിഷങ്ങളിൽ ടീം നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവുകളാണ് ഇന്ത്യയുടെ വിജയം പൂർണ്ണമാക്കിയത്.
1982ൽ ആണ് ഇതിനു മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ സ്വർണ മെഡൽ സ്വന്തമാക്കിയത്. തുടർന്ന് 1998ലും 2018ലും ഫൈനലിൽ പ്രവേശിച്ചെങ്കിലും, അന്ന് രണ്ടും തവണയും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
ഇത്തവണത്തെ സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 2–0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം ഫൈനലിലേക്ക് മുന്നേറിയത്. ഈ ചരിത്രവിജയത്തിലൂടെ വരുന്ന 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം ഉറപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള മെഡല്‍ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ് തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

