ആലപ്പുഴ നഗരത്തിൽ മന്ത്രി എം. ലിജുവിനു നേരെ പ്രതിഷേധം.
നഗരസഭയിൽ സംഘടിപ്പിച്ച നിർമലം ശുചിത്വ കേരളം പദ്ധതിയുടെ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് സംഭവം. നഗരസഭ കാവടത്തിന് സമീപം വെച്ചാണ് ബിജെപി പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. പ്രതിഷേധവുമായി രംഗത്തെത്തിയ പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

