നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രഖ്യാപിച്ച എറണാകുളം – ബെംഗളുരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിന്റെ ഒറ്റപ്പാലം സ്റ്റോപുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോര് മുറുകുന്നു.
സ്റ്റോപ് അനുവദിച്ച തീരുമാനം കേന്ദ്ര റെയിൽവേ മന്ത്രിയും ബിജെപിയും ചേർന്ന് രാഷ്ട്രീയവൽകരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി വി.കെ.ശ്രീകണ്ഠൻ എംപി രംഗത്തെത്തി. കഴിഞ്ഞ 7 വർഷമായി താൻ, എംപി എന്ന നിലയിൽ ഇതിനുപിന്നിലുണ്ട്.
പലതവണ ലോക്സഭയിൽ പോലും ഉന്നയിച്ച വിഷയമാണിത്. റെയിൽവേ ജനറൽ മാനേജരുടെ യോഗങ്ങളിലും പതിവായി ഉന്നയിക്കാറുണ്ട്.
എന്നിട്ടും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആവശ്യപ്രകാരമാണു സ്റ്റോപ് അനുവദിക്കുന്നതെന്ന മന്ത്രിയുടെ നിലപാടു രാഷ്ട്രീയപ്രേരിതമാണെന്ന് എംപി ആരോപിച്ചു. മന്ത്രി ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷനെ അറിയിച്ചതിലും രാഷ്ട്രീയമുണ്ടെന്നും എംപി കുറ്റപ്പെടുത്തി.
യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഇന്റർസിറ്റി ട്രെയിനിന് ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിക്കുക എന്നത്. ഷൊർണൂർ ജംക്ഷനിൽ പോകാത്ത ഈ വണ്ടിക്ക് തൃശൂർ കഴിഞ്ഞാൽ പാലക്കാട് ജില്ലയിൽ മാത്രമാണ് ഇതുവരെ സ്റ്റോപ്പ് ഉണ്ടായിരുന്നത്.
ഒറ്റപ്പാലം, ഷൊർണൂർ നിവാസികൾക്ക് പുറമെ മലപ്പുറം ജില്ലയിലെ യാത്രക്കാർക്കും ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ തീരുമാനം. യാത്രാപ്രശ്നത്തിന് പരിഹാരമാകുമ്പോഴും ഇതിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളും രാഷ്ട്രീയ വിവാദങ്ങളും ശക്തമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

