തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരൻ രംഗത്ത്. വിമർശനങ്ങളും അഭിപ്രായങ്ങളും പരസ്യമായി പ്രകടിപ്പിക്കാതെ പാർട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
തനിക്ക് അറിയേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ട്.
മുൻപ് ചില കാര്യങ്ങൾ പത്രം വായിച്ചാണ് അറിയുന്നതെന്ന് താൻ പറഞ്ഞപ്പോൾ എല്ലാവരും തന്റെ നേരെ തിരിഞ്ഞതാണെന്നും അന്ന് വലിയ തോതിലുള്ള ഉപദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്നും കെ മുരളീധരൻ ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ ശരം വിട്ടതുപോലെ പലരും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും, എങ്കിലും തനിക്ക് ഇപ്പോൾ അത്തരം പരാതികൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, സംസ്ഥാനത്ത് നിലവിൽ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട് യാതൊരുവിധ പ്രതിസന്ധികളുമില്ലെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

