കൊല്ലത്ത് വാടകമുറിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന തയ്യൽ തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ തഴമേൽ സ്വദേശിയായ മോഹനൻപിള്ളയെയാണ് (67) ഏരൂർ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ മുകൾനിലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു മോഹനൻ പിള്ളയുടെ തയ്യൽ കട
പ്രവർത്തിച്ചിരുന്നത്. എന്നാൽ കുറച്ചു ദിവസങ്ങളായി കട
തുറന്നിരുന്നില്ല. ഇതേതുടർന്ന് സമീപത്തെ വ്യാപാരികളും പരിചയക്കാരും ചേർന്ന് ഇദ്ദേഹത്തെ അന്വേഷിച്ച് മുറിയിലെത്തുകയായിരുന്നു.
മുറി തുറക്കാതായതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. വാതിൽ ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്ന മുറിയുടെ അകത്തുനിന്നും രൂക്ഷമായ ദുർഗന്ധം വമിച്ചുതുടങ്ങിയിരുന്നു.
തുടർന്ന് ഏരൂർ പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാർന്ന നിലയിൽ മോഹനൻ പിള്ളയുടെ മൃതദേഹം കമിഴ്ന്നുകിടക്കുന്നത് കണ്ടെത്തിയത്. സംഭവസ്ഥലത്ത് ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരെത്തി വിശദമായ പരിശോധനകൾ നടത്തി.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഏരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

