തിരുവനന്തപുരം: യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റൽ പരിസരത്ത് ഇന്നലെ രാത്രിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് പൊലീസിന്റെ കസ്റ്റഡിയിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഹൈദർ ആണ് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
സംഭവത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയും, SFI പ്രവത്തകർക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഹോസ്റ്റലിലെ സംഘർഷങ്ങളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും ഔദ്യോഗികമായി ഇടപെട്ടിരിക്കുന്നത്.
പ്രവേശനം (അഡ്മിഷൻ) ഇല്ലാത്ത വിദ്യാർഥികൾ ഹോസ്റ്റലിൽ താമസിച്ചിരുന്നോയെന്നും, ക്യാമ്പസിൽ ലഹരി വസ്തുക്കളുടെ ഉപയോഗം നടന്നിട്ടുണ്ടോയെന്നും അധികൃതർ പരിശോധിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

