മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് പ്രക്ഷോഭം നടക്കുന്നത്.
ഗ്യാനേഷ് കുമാർ രാജ്യത്തെ ഏറ്റവും വലിയ വഞ്ചകനാണെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ ആരോപിച്ചു. അദ്ദേഹം ഉടനടി സ്ഥാനത്തുനിന്ന് പുറത്തുപോകണമെന്നും കുറ്റക്കാരനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന നിലവിലുള്ള രീതി മാറ്റിയേ തീരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ ശിവാജി പാർക്കിൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് റാലി സംഘടിപ്പിക്കാമെങ്കിൽ, തങ്ങൾക്ക് പ്രതിഷേധം നടത്തുന്നതിൽ എന്താണ് തടസ്സമെന്ന് അഭിജിത് ദീപ്കെ ചോദിച്ചു.
സമരത്തിന് ഔദ്യോഗിക അനുമതി ലഭിച്ചില്ലെങ്കിലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

