മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ തേന്മാവിന് കൊമ്പത്ത് വീണ്ടും വലിയ തിയറ്ററുകളിലേക്ക് എത്തുന്നു. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടില് 1994-ല് പുറത്തിറങ്ങിയ ഈ വിജയം ചിത്രം, അത്യാധുനിക സാങ്കേതിക മികവോടെ ഒക്ടോബർ 8-ന് ആഗോളതലത്തിൽ റിലീസ് ചെയ്യും.
റീ-റിലീസി മുന്നോടിയായുള്ള ഔദ്യോഗിക ട്രെയ്ലർ ഇതിനോടകം അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ പ്രിയദർശൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ട്രെയ്ലർ പ്രേക്ഷകരിലേക്ക് എത്തിയത്.
മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രചനയും സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ ഗോപാലകൃഷ്ണൻ ആണ് ചിത്രം നിർമ്മിച്ചത്.
മാറ്റിനി നൗവും ഇ ഫോർ എന്റർടെയ്ൻമെന്റ്സും സംയുക്തമായാണ് ചിത്രം 4K ദൃശ്യവൽക്കരണത്തിനായി റീമാസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രത്തിന്റെ ഗൃഹാതുരത്വംണണര്ത്തുന്ന ഓർമ്മകളിലേക്ക് തിരികെ നടക്കാനും പുതിയൊരു തിയറ്റർ അനുഭവം ആസ്വദിക്കാനുമുള്ള അവസരമാണ് ഈ റീ-റിലീസ് സമ്മാനിക്കുന്നത്.
മാണിക്യൻ, കാർത്തുമ്പി, ശ്രീകൃഷ്ണൻ തമ്പുരാൻ എന്നീ അനശ്വര കഥാപാത്രങ്ങളെയും ഗ്രാമീണ പശ്ചാത്തലത്തെയും പ്രണയവും നർമ്മവും നിറഞ്ഞ മുഹൂർത്തങ്ങളെയും പുതിയ ദൃശ്യ മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം. ചിത്രത്തിന്റെ ഒറിജിനൽ 35എംഎം നെഗറ്റീവ് 4K-യിൽ സ്കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
അന്തരിച്ച പ്രശസ്ത ക്യാമറാമാൻ കെ വി ആനന്ദിന്റെ ഛായാഗ്രഹണ മികവ് പുതിയ ദൃശ്യ നിലവാരത്തിൽ വീണ്ടും ആസ്വദിക്കാനാകും എന്നത് സിനിമ പ്രേമികളെ സംബന്ധിച്ച് വലിയൊരു സവിശേഷതയാണ്. മികച്ച ദൃശ്യാനുഭവത്തോടൊപ്പം ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയും ഈ പുതിയ പതിപ്പിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇന്നത്തെ തിയറ്റർ സൗകര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുതിയ സൗണ്ട് മിക്സിംഗിലാണ് ഒരുക്കിയിരിക്കുന്നത്. ബേണി-ഇഗ്നേഷ്യസ് കൂട്ടുകെട്ടിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കുന്നവയാണ്.
എസ് പി വെെങ്കടേഷ് ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലും അരങ്ങിലും പ്രഗത്ഭരായ ഒട്ടേറെ പ്രതിഭകളാണ് അണിനിരന്നിട്ടുള്ളത്.
ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെപിഎസി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. റിലീസ് കാലത്ത് ദേശീയ-സംസ്ഥാന തലങ്ങളിൽ വലിയ അംഗീകാരങ്ങൾ നേടിയ ചിത്രമാണിത്.
മികച്ച ഛായാഗ്രഹണത്തിന് കെ വി ആനന്ദിനും, പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിളിനും ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ, അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് എൻ ഗോപാലകൃഷ്ണൻ ആണ്.
സംഘട്ടനം: ത്യാഗരാജൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രൻ, പി.ആർ.ഒ: ഐശ്വര്യ രാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

