രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. സിലിണ്ടറൊന്നിന് 62 മുതല്‍ 71 രൂപ വരെയാണ് വിവിധ നഗരങ്ങളില്‍ കൂട്ടിയിരിക്കുന്നത്.
ഇതോടെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 2810 രൂപയായി ഉയര്‍ന്നു. രാജ്യത്തുടനീളം വിവിധ ആഘോഷവേളകളും വിശേഷദിനങ്ങളും അടുത്തുവരുന്ന വേളയിലാണ് ഈ വിലക്കയറ്റം എന്നതും ശ്രദ്ധേയമാണ്.
സെപ്റ്റംബര്‍ മാസത്തില്‍ 2747.50 രൂപയായിരുന്നു ഡല്‍ഹിയില്‍ ഒരു വാണിജ്യ സിലിണ്ടറിന് ഈടാക്കിയിരുന്നത്. നിലവില്‍ ഇവിടെ 62.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക നഗരമായ മുംബൈയില്‍ സിലിണ്ടറിന് 63 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 2701 രൂപയായിരുന്ന നിരക്ക് 2764 രൂപയായി ഉയര്‍ന്നു.
ചെന്നൈയില്‍ 65.50 രൂപ വര്‍ധിപ്പിച്ചുകൊണ്ട് സിലിണ്ടറിന് നല്‍കേണ്ട പുതിയ വില 2983 രൂപയായി നിശ്ചയിച്ചു.
നേരത്തെ ഇത് 2932 രൂപയായിരുന്നു. രാജ്യത്തെ ചില വിദൂര പ്രദേശങ്ങളില്‍ വാണിജ്യ സിലിണ്ടര്‍ വില മൂവായിരം രൂപയും കടന്നിട്ടുണ്ട്.
ലേയില്‍ സിലിണ്ടര്‍ വില 3,385.50 രൂപയില്‍ നിന്ന് 3,450 രൂപയായാണ് വര്‍ധിച്ചത്. കൂടാതെ തവാങ്ങില്‍ നിരക്ക് 3,073.50 രൂപയായും, അഹമ്മദാബാദില്‍ 2,831.50 രൂപയായും, കന്യാകുമാരിയില്‍ 3,046 രൂപയായും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

