പ്രമുഖ സംവിധായകൻ എസ്.എസ്. രാജമൗലി അവതരിപ്പിച്ച് മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം തിയറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങളായ ജൂനിയർ എൻ.ടി.ആർ, മഹേഷ് ബാബു എന്നിവരുടെ പ്രതികരണങ്ങൾ.
ചിത്രം പൂർണ്ണമായും കുടുംബങ്ങൾക്ക് ഒന്നിച്ച് ആസ്വദിക്കാൻ സാധിക്കുന്ന മികച്ചൊരു ദൃശ്യവിരുന്നാണെന്നാണ് പ്രമുഖരുടെ വിലയിരുത്തൽ. ചിത്രം കണ്ടതിനു ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ജൂനിയർ എൻ.ടി.ആർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: “ഓരോ കുട്ടിക്കും ഓരോ മാതാപിതാക്കൾക്കും, തങ്ങളുടെ ഉള്ളിൽ ഇന്നും ഒരു കുഞ്ഞിനെ കാത്തുസൂക്ഷിക്കുന്ന ഓരോരുത്തർക്കും വേണ്ടിയുള്ള സിനിമയാണിത്.
ഫഹദ് സാർ, സൂരി എന്ന കഥാപാത്രമായി താങ്കൾ കാഴ്ചവെച്ചത് എത്ര പ്രശംസനീയമായ പ്രകടനമാണ്! അസാധ്യമായ അഭിനയമികവ്.
ഓരോ ഫ്രെയിമിലും കഥാപാത്രത്തിന് ജീവൻ നൽകുന്ന താങ്കളുടെ രീതി എന്നെ ഏറെ പ്രചോദിപ്പിച്ചു. ശരിക്കും അത്ഭുതകരം!
ശശാങ്ക്, ഹൃദയസ്പർശിയായ ഒരു കഥ വളരെ വ്യക്തതയോടെയും ഊഷ്മളതയോടെയും താങ്കൾ അവതരിപ്പിച്ചിരിക്കുന്നു. കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഇത്രയും പരിശുദ്ധമായ വികാരങ്ങൾ കൈകാര്യം ചെയ്യുക എളുപ്പമല്ല.
ശശാങ്ക് യെലേട്ടി, താങ്കളുടെ ആദ്യ സംവിധാന സംരംഭത്തിൽ അത് മനോഹരമായി ചെയ്തിരിക്കുന്നു. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ തമ്പുരാനേ!
കൊച്ചു സാറാ, നീ എന്റെ ഹൃദയം കവർന്നു. എത്ര സ്വാഭാവികവും ജീവനുള്ളതുമായ പ്രകടനം!
സിനിമ അവസാനിച്ച ശേഷവും മനസ്സിൽ തങ്ങിനിൽക്കുന്ന നിഷ്കളങ്കതയോടെ ഓരോ വികാരവും നീ അവതരിപ്പിച്ചു. കാലഭൈരവയുടെ പശ്ചാത്തല സംഗീതം അസാധ്യമാണ്.
സിനിമയുടെ തുടക്കം മുതൽ അവസരണം വരെ അത് കഥയെ ഉയർത്തുകയും ഈ മനോഹരമായ സിനിമയ്ക്ക് ജീവൻ നൽകുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യുന്നു. മുഴുവൻ കുടുംബത്തിനും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന ഒരു സിനിമ കണ്ടിട്ട് ഏറെ നാളായി.
വൈകാരികമായ ഒരു റോളർ കോസ്റ്റർ യാത്രയായിരുന്നു ഈ ചിത്രം. പ്രത്യേകിച്ച് പോലീസ് സ്റ്റേഷൻ രംഗം മുതൽ ക്ലൈമാക്സ് വരെ… ആ വികാരം ഇപ്പോഴും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.
ഈ സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ്.
നാനാ, നിങ്ങളെയോർത്ത് എനിക്ക് ഒരുപാട് അഭിമാനമുണ്ട്. ഒക്ടോബർ 2 മുതൽ ലോകം ഈ അത്ഭുതം കാണുന്നതിനായി കാത്തിരിക്കുന്നു.
❤️” തുടർന്ന് നടൻ മഹേഷ് ബാബുവും തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രത്തെക്കുറിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകൾ താഴെ പറയുന്നതാണ്: “ഡോണ്ട് ട്രബിൾ ദി ട്രബിൾ എത്ര മനോഹരമായ, സമ്പൂർണമായ സിനിമാനുഭവം!
❤️❤️❤️ വളരെ മികച്ച രീതിയിൽ ഒരുക്കിയ, സന്തോഷം പകരുന്ന ഒരു ചിത്രം. ഒരേസമയം ആഴത്തിൽ വിനോദിപ്പിക്കുകയും ഹൃദയത്തെ സ്പർശിക്കുകയും ചെയ്യുന്നു.
സിനിമയിലുടനീളം അപൂർവമായൊരു ഊഷ്മളത അനുഭവിക്കാനാകും!!! ഫഹദ് സാർ, താങ്കൾ അസാധ്യനായ ഒരു നടനാണ്.
താങ്കളുടെ വളർച്ചയും പരീക്ഷണങ്ങളും ഓരോ കഥാപാത്രത്തിലൂടെയും സ്വയം പുതുക്കുന്ന രീതിയും ശരിക്കും പ്രചോദനമാണ്. ഫഹദ് സാറും നമ്മുടെ കൊച്ചുമിടുക്കി സാറയും ഒരുമിച്ച് അതിമനോഹരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഓരോ കഥാപാത്രവും ജീവിക്കുന്നതും ശ്വസിക്കുന്നതും അനുഭവിക്കുന്നതും നമുക്ക് കാണാനാകും!!!കാർത്തിക്, ഇതിലും മനോഹരമായൊരു തുടക്കം താങ്കൾക്ക് ലഭിക്കാനില്ല. ഈ സിനിമയ്ക്കായി താങ്കൾ നൽകിയ അധ്വാനത്തിനും സമർപ്പണത്തിനും ശേഷം ഇപ്പോൾ ആശ്വാസത്തോടെ ശ്വസിക്കാം.
❤️❤️ താങ്കളും ശോഭുവും ചേർന്ന് ശരിക്കും മനോഹരമായ ഒരു സൃഷ്ടിയാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങളിരുവരെയും ഓർത്ത് ഏറെ സന്തോഷം.
ശശാങ്ക്, താങ്കൾ മികച്ചൊരു ജോലിയാണ് ചെയ്തിരിക്കുന്നത്. ഈ മനോഹരമായ ലോകത്തെ ഇത്രയും മികച്ച രീതിയിൽ ഒരുമിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
മുഴുവൻ ടീമിനും എന്റെ സ്നേഹവും ആശംസകളും. നിങ്ങളുടെ കൈകളിൽ ഒരു മികച്ച സിനിമയുണ്ട്.
ഒക്ടോബർ 2ന് ഈ അത്ഭുതം എല്ലാവരും തിയറ്ററുകളിൽ തന്നെ ആസ്വദിക്കണം” പ്രമുഖ സംവിധായകൻ ശശാങ്ക് യെലേട്ടി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ ബാലതാരം സാറ പാലേക്കർ, സൗരഭ് സച്ദേവ് തുടങ്ങിയവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. എസ്.എസ്.
കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത് ഭാവന റിലീസാണ്.
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ഇതിനോടകം തന്നെ കേരളത്തിലെ അഡ്വാൻസ് ബുക്കിങ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ചിത്രത്തിന്റെ പി.ആർ.ഒ ചുമതല നിർവഹിക്കുന്നത് പ്രതീഷ് ശേഖർ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

