പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് പ്രാബല്യത്തിൽ വന്നവിധം 62 മുതൽ 65 രൂപ വരെ വർധിപ്പിച്ചു. രാജ്യാന്തര ക്രൂഡോയിൽ വില വിലയിരുത്തി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി നിരക്കുകളിൽ മാറ്റം വരുത്തുന്നത്.
വില വർധനവിനെ തുടർന്ന് പ്രധാന നഗരങ്ങളിലെ പുതിയ നിരക്കുകൾ താഴെ പറയുന്നതാണ്:
* കൊച്ചി: 2828 രൂപ
* തിരുവനന്തപുരം: 2849 രൂപ
* കോഴിക്കോട്: 2860.5 രൂപ
ഈ വിലവർധനവ് ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകട തുടങ്ങിയ ഭക്ഷണശാലകൾ നടത്തിക്കൊണ്ടുപോകുന്ന വ്യാപാരികൾക്ക് കനത്ത സാമ്പത്തിക തിരിച്ചടിയായി മാറിയിട്ടുണ്ട്.
അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. നിലവിലുള്ള ഗാർഹിക സിലിണ്ടർ നിരക്കുകൾ ഇങ്ങനെയാണ്:
* തിരുവനന്തപുരം: 951 രൂപ
* കൊച്ചി: 949 രൂപ
* കോഴിക്കോട്: 950.5 രൂപ
നിലവിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളർ നിലവാരത്തിലാണ് തുടരുന്നത്.
ഇന്ത്യയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് എൽപിജി സിലിണ്ടർ ഒന്നിന് 300 രൂപ വീതം നഷ്ടം നേരിടേണ്ടി വരുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

