സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർമ്മയായിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു. അനുസ്മരണ ദിനത്തിൽ കണ്ണൂരിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ എന്നിവർ പങ്കെടുക്കാത്തതിൽ കുടുംബത്തിന് അതൃപ്തിയുള്ളതായി റിപ്പോർട്ട്. തലശ്ശേരിയിൽ സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണ സമ്മേളനം സി.പി.എം മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ആയിരിക്കും ഉദ്ഘാടനം നിർവഹിക്കുക.
പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ നടക്കുന്ന പുഷ്പാർച്ചന ചടങ്ങിലും മുതിർന്ന നേതാക്കളായ പിണറായി വിജയനും എം.വി. ഗോവിന്ദനും എത്തിച്ചേരില്ല.
കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഈ ചടങ്ങുകളിൽ ഇരുവരും കോടിയേരിയുടെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു. എന്നാൽ, ഈ വർഷം പാർട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളിൽ പങ്കെടുക്കേണ്ടതുണ്ട് എന്ന കാരണത്താലാണ് നേതാക്കൾ കണ്ണൂരിലെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

