കൊല്ലം ജില്ലയിൽ ജീവിതത്തിന്റെ സായാഹ്നത്തിലും സംഗീതത്തിന്റെ വസന്തം തീർക്കുകയാണ് ഒരു പ്രത്യേക കൂട്ടായ്മ. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട് പാട്ടുപാടി യുവത്വം തിരിച്ചുപിടിക്കുന്നവരുടെ ലോകമായ ‘സൗണ്ട് ഓഫ് എൽഡേഴ്സ്’ വിജയകരമായ എട്ടു വർഷങ്ങൾ പിന്നിടുന്നു.
60 വയസ്സ് കഴിഞ്ഞവർക്ക് മാത്രം പ്രവേശനമുള്ള ഈ സംഗീത കൂട്ടായ്മയുടെ ജന്മദിനം ഒക്ടോബർ 1 നാണ്. 2018 ഒക്ടോബർ 1ന് തുടക്കമിട്ട
സംഘടനയ്ക്കാണ് ഇപ്പോൾ എട്ടു വയസ്സ് പൂർത്തിയായിരിക്കുന്നത്. സംഗീതത്തെ പ്രണയിക്കുന്ന അൻപതിലേറെ അംഗങ്ങളാണ് ഈ ശബ്ദക്കൂട്ടത്തിലുള്ളത്.
മാസത്തിലൊരിക്കൽ, മൂന്നാമത്തെ ഞായറാഴ്ചകളിൽ ആശ്രാമം പിഡബ്ല്യുഡി എൻജിനീയേഴ്സ് ക്ലബ് ഇവരുടെ സംഗീത സദസായി മാറാറുണ്ട്. നേരിട്ടുള്ള ഒത്തുചേരലുകൾക്ക് പുറമേ, വാട്സാപ്പ് ഗ്രൂപ്പിലൂടെ എല്ലാ ഞായറാഴ്ചയും ഓരോരുത്തർ തങ്ങളുടെ പാട്ടുകൾ പങ്കുവയ്ക്കാറുമുണ്ട്.
കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് സാമൂഹിക സേവനം കൂടിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

