അടിയന്തര ഘട്ടങ്ങളിൽ തടസ്സമില്ലാത്ത വാർത്താ വിനിമയ സംവിധാനം ഉറപ്പാക്കുന്നതിനായി സർക്കാർ വർഷങ്ങൾക്ക് മുൻപ് ലഭ്യമാക്കിയ ചലിക്കുന്ന മൊബൈൽ ടവറും ലോറിയും യാതൊരു ഉപയോഗവുമില്ലാതെ നശിക്കുന്നു. ദേവികുളത്തെ ഇടമലക്കുടി പഞ്ചായത്ത് ക്യാംപ് ഓഫിസിനു സമീപത്താണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വാഹനവും മൊബൈൽ ടവറും ജനറേറ്ററും കാടുകയറി തുരുമ്പെടുത്ത് കിടക്കുന്നത്.
2020 ഓഗസ്റ്റ് 6 നുണ്ടായ പെട്ടിമുടി ദുരന്തം പ്രദേശത്ത് വാർത്താ വിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനെ തുടർന്ന് പിറ്റേ ദിവസമാണ് പുറംലോകം അറിയുന്നത്. ഇത്തരത്തിലുള്ള അത്യാഹിത ഘട്ടങ്ങളിൽ വേഗത്തിൽ സ്ഥലത്തെത്തി വിവരങ്ങൾ ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ലോറിയിൽ ഘടിപ്പിച്ച മൊബൈൽ ടവറും ജനറേറ്ററും അനുബന്ധ സാമഗ്രികളും പെട്ടിമുടി ദുരന്തം നടന്ന് ഒരു മാസത്തിനുള്ളിൽ മൂന്നാറിൽ എത്തിച്ചത്.
എന്നാൽ, ഇവിടെ എത്തിച്ച ശേഷം ഒരു തവണ പോലും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഡിഎഫ്ഒ ഓഫിസിന് സമീപമുള്ള ഇടമലക്കുടി പഞ്ചായത്ത് ക്യാംപ് ഓഫിസ് പരിസരത്ത് എത്തിച്ച ഈ മൊബൈൽ ടവർ സംവിധാനം യാതൊരുവിധ പരിപാലനവുമില്ലാതെ ഒരേ സ്ഥലത്ത് തന്നെ കിടന്ന് നശിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

