ദില്ലിയിലെ ദിൽഷാദ് ഗാർഡനിൽ പ്രവർത്തിച്ചിരുന്ന ബേക്കറി ഉൽപന്ന നിർമാണ കേന്ദ്രത്തിൽ ബോർമ തകർന്നു വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. പാലക്കാട് നെൻമാറ സ്വദേശി സതീഷ് ആണ് മരിച്ചത്.
ബേക്കറി ഉത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റിന്റെ മുകൾഭാഗം പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ദില്ലിയിലെ ഈ സ്ഥാപനത്തിൽ ബേക്കറി ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന ജോലി ചെയ്തു വരികയായിരുന്നു സതീഷ്. അപകടം നടക്കുന്ന സമയത്ത് ശക്തമായ വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തെ തുടർന്ന് സുരക്ഷ മുൻനിർത്തി കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം പൂർണ്ണമായും പോലീസ് സീൽ ചെയ്തിരിക്കുകയാണ്. അപകടത്തിൽ ബിഹാർ സ്വദേശിയായ പപ്പുവാണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.
കെട്ടിടം തകർന്നു വീഴുന്ന സമയത്ത് ഇയാൾ പലഹാരങ്ങൾ നിർമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ആളുടെ മകൻ പ്രതികരിച്ചു. മേൽക്കൂര തകർന്നു വീണതിനെ തുടർന്ന് ഇയാൾ തിളക്കുന്ന എണ്ണയിലേക്ക് വീഴുകയായിരുന്നു.
നിലവിൽ ഈ വ്യക്തി വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

