തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രപ്രദേശിലും വൻകിട അപ്പാരൽ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ സാധ്യതകൾ തേടി ആന്ധ്രപ്രദേശ് ഐ.ടി, മാനവവിഭവ ശേഷി വകുപ്പ് മന്ത്രി നരാ ലോകേഷ് കൊച്ചിയിലെത്തി.
മന്ത്രിയും മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നരാ ലോകേഷിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് കൊച്ചയിൽ സന്ദർശനം നടത്തുന്നത്. കിറ്റെക്സ് എംഡി സാബു എം.
ജേക്കബ്യുമായി ഇന്ന് ഉന്നതതല സംഘം കൂടിക്കാഴ്ച നടത്തും. ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിലാണ് ഇരു വിഭാഗവും തമ്മിലുള്ള ചർച്ചകൾ നിശ്ചയിച്ചിരിക്കുന്നത്.
അപ്പാരൽ മേഖലയിൽ കിറ്റെക്സ് ഗ്രൂപ്പിനെ ആന്ധ്രപ്രദേശിലേക്ക് നിക്ഷേപത്തിനായി ക്ഷണിച്ചുകൊണ്ട് മാസങ്ങൾക്ക് മുൻപ് ആന്ധ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി എസ്. സവിത കൊച്ചിയിലെത്തി സാബു എം.
ജേക്കബുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ മകൻ നേരിട്ടെത്തി ഇന്ന് ചർച്ചകൾ നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

