ഇസ്രായേലിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, രാജ്യത്തിന് നേരെ ശത്രുക്കളുടെ ഭാഗത്തുനിന്ന് ആക്രമണ പദ്ധതികൾ ഉണ്ടെന്ന് സൂചന നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഇസ്രായേലിനോട് ഏറ്റുമുട്ടാൻ നിൽക്കേണ്ടെന്നും, ലോകത്തിന്റെ ഏതുകോണിലൊളിച്ചാലും ശത്രുക്കളെ സൈന്യം കണ്ടെത്തിയിരിക്കുമെന്നും അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച ഐഡിഎഫ് വ്യോമസേനയുടെ ടെൽ നോഫ് ബേസിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികരുടെ കഠിനാധ്വാനത്തിലൂടെ കൈവരിച്ച നേട്ടങ്ങളിൽ നിന്ന് പിന്മാറാൻ വലിയ തോതിൽ സമ്മർദ്ദങ്ങൾ ഉണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി.
“നമുക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദ്ദവുമുണ്ട്.
നമ്മുടെ പോരാളികളുടെ ധീരതയിലൂടെ നേടിയെടുത്ത കാര്യങ്ങൾ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. തെരഞ്ഞെടുപ്പിന് മുൻപായി നമ്മളെ ആക്രമിക്കാൻ ശത്രുക്കൾ ശ്രമിക്കുമെന്ന് സൂചനയുണ്ട്.
ഈ വ്യോമസേനാ താവളത്തിൽ നിന്ന് അവർക്കൊരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, ഞങ്ങളോട് കളിക്കാൻ നിൽക്കേണ്ട, ഇപ്പോഴും എപ്പോഴും. ഞങ്ങളുടെ കൈകൾ എവിടെയും എപ്പോൾ വേണമെങ്കിലും നിങ്ങളിലേക്ക് എത്തും”- നെതന്യാഹു വ്യക്തമാക്കി.
തുടർന്ന് ഗാസയിലെയും ലെബനനിലെയും സൈനിക പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ നൂറിലധികം ഭീകരരെയാണ് ഇസ്രായേൽ വധിച്ചത്.
ഹമാസിന്റെ നോർത്തേൺ ഗാസ ബ്രിഗേഡ് കമാൻഡറെ വധിച്ചു. ഇതിന് മുൻപും പലരെയും നമ്മൾ ഇല്ലാതാക്കിയിട്ടുണ്ട്.
ഗാസയിൽ മാത്രം നൂറിലധികം ഭീകരരെയാണ് ഈ ആഴ്ചകളിൽ വധിച്ചത്. ലെബനനിലും നമ്മുടെ സൈന്യം ശക്തമായി ഇടപെടുന്നുണ്ട്.
അലി താഹർ റിഡ്ജിൽ നമ്മൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് ഓർമ്മയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിന്റെ നോർത്തേൺ ഗാസ സ്ട്രിപ്പ് ബ്രിഗേഡ് കമാൻഡറായ ഇസ് അൽ ദിൻ ബിക്ക് രാത്രി നടന്ന ഓപ്പറേഷനിൽ വധിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിന് മുൻപ് വ്യക്തമാക്കിയിരുന്നു.
ഇസ്രായേൽ സൈന്യത്തിനെതിരെ ഗൂഢാലോചന നടത്തിയതിലും സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിലും ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

