പശ്ചിമേഷ്യയിൽ സമാസ്ഥാപനം ലക്ഷ്യമിട്ട് അമേരിക്കൻ ഉദ്യോഗസ്ഥർ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. വാഷിങ്ടണിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ന്യൂയോർക്കിൽ മധ്യസ്ഥ രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര്ഗചി വ്യക്തമാക്കിയതിന് പിന്നാലെയാണ് അമേരിക്കൻ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടുള്ളത്. ഇറാനുമായി മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഇറാൻറെ ആണവ പ്രശ്നങ്ങൾക്ക് പരിഹാരമാകാത്ത പക്ഷം യാതൊരുവിധ കരാറുകളിലേക്കും ഒപ്പുവെക്കില്ലെന്നും യു.എസ് നിലപാട് കടുപ്പിച്ചു. ഇതിനിടയിൽ, ന്യൂയോർക്കിൽ തുടരുന്ന ഖത്തർ മധ്യസ്ഥർ മുഖേന ഇറാൻ അമേരിക്കയുമായി കൂടുതൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട
ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

