സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്റലിജൻസ് എഡിജിപി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
പൊതുപരിപാടികളിലും യാത്രകളിലും മതിയായ പൊലീസ് സന്നാഹം ഉറപ്പാക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന സന്ദർഭങ്ങളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ നിയന്ത്രണങ്ങൾ ലംഘിച്ച് അടുത്തെത്തുന്നതും ശരീരത്തിൽ സ്പർശിക്കുന്ന തരത്തിൽ പെരുമാറുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സുരക്ഷാ വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തിയാണ് മുഖ്യമന്ത്രി. ഈ സാഹചര്യത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

