പെട്ടെന്ന് ഓർമ്മക്കുറിപ്പുകൾ എഴുതിയെടുക്കാനും പലതരം കാര്യങ്ങൾ സൂക്ഷിച്ചുവെക്കാനും ഏറെ സഹായകരമായ ഒന്നാണ് ഗൂഗിൾ കീപ്പ് (Google Keep). എന്നാൽ തുടക്കം മുതൽ തന്നെ ഇതിൽ ഉപയോക്താക്കൾ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട
ഒരു സ്വകാര്യത ഫീച്ചർ ഉൾപ്പെടുത്താൻ ഗൂഗിൾ തയ്യാറായിട്ടില്ല. ഈ സുരക്ഷാ കുറവ് കാരണം സാംസങ് നോട്ട്സ് അടക്കമുള്ള മറ്റ് ആപ്പുകളിലേക്ക് മാറാൻ പലരും നിർബന്ധിതരായിട്ടുണ്ട്.
കാലക്രമേണ ലളിതമായ ഒരു നോട്ട് ആപ്പ് എന്ന നിലയിൽ നിന്ന് ഫോട്ടോകളും മറ്റ് അറ്റാച്ച്മെന്റുകളും സൂക്ഷിക്കുന്ന വലിയൊരു സംവിധാനമായി ഗൂഗിൾ കീപ്പ് മാറി. ഇതിൽ പാസ്വേഡുകൾ, സുപ്രധാന രേഖകൾ, യാത്രാവിവരങ്ങൾ എന്നിവയൊക്കെ ആളുകൾ സൂക്ഷിക്കാറുണ്ട്.
എന്നാൽ ഫോൺ നഷ്ടപ്പെടുകയോ മറ്റോ ചെയ്താൽ ഈ വിവരങ്ങൾ മറ്റുള്ളവരുടെ മുന്നിൽ തുറന്നുകിട്ടുമെന്ന ആശങ്ക പലർക്കുമുണ്ട്. ഈ സുരക്ഷാ പ്രശ്നത്തിന് പരിഹാരം കാണാനാണ് ആൻഡ്രോയിഡ് സംവിധാനത്തിലെ പുതിയ ഫീച്ചറുകൾ സഹായിക്കുന്നത്.
സാംസങ് ഉപകരണങ്ങളിലെ ‘സെക്യൂർ ഫോൾഡറിന്’ സമാനമായി ആൻഡ്രോയിഡ് 15 (Android 15)-ൽ അവതരിപ്പിച്ച സംവിധാനമാണ് പ്രൈവറ്റ് സ്പേസ് (Private Space). ആപ്പ് ഡ്രോവറിനുള്ളിൽ തന്നെ മറ്റുള്ളവരുടെ കണ്ണിൽപെടാത്ത രീതിയിൽ ഫയലുകളും ആപ്പുകളും ലോക്ക് ചെയ്തു വെക്കാൻ ഇത് സഹായിക്കുന്നു.
ഇതിനായി പ്രത്യേക പാസ്വേഡോ ബയോമെട്രിക് ലോക്കോ നൽകാം. പ്രൈവറ്റ് സ്പേസ് ലോക്ക് ചെയ്തിരിക്കുന്ന സമയത്ത് അതിലുള്ള ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യപ്പെടും.
ഗൂഗിൾ കീപ്പ് ആപ്പ് ഈ പ്രൈവറ്റ് സ്പേസിലേക്ക് മാറ്റുന്നതിലൂടെ പ്രധാനപ്പെട്ട ഡാറ്റ കൂടുതൽ സുരക്ഷിതമാക്കാൻ സാധിക്കും.
പബ്ലിക് ഡ്രോവറിലെ ആപ്പ് ഒഴിവാക്കി പ്രൈവറ്റ് സ്പേസിനുള്ളിൽ പുതിയ കീപ്പ് ഇൻസ്റ്റാൾ ചെയ്യുകയാണ് വേണ്ടത്. തുടർന്ന് കീപ്പ് ഉപയോഗിക്കണമെങ്കിൽ ബയോമെട്രിക് ഓതന്റിഫിക്കേഷനോ പാസ്വേഡോ നൽകി പ്രൈവറ്റ് സ്പേസ് അൺലോക്ക് ചെയ്യേണ്ടതുണ്ട്.
പ്രൈവറ്റ് സ്പേസിനുള്ളിലാണെങ്കിലും ഗൂഗിൾ കീപ്പിന്റെ ക്ലൗഡ് സിൻക്വണിസേഷൻ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കും. ജെമിനി (Gemini) വഴിയുള്ള വോയ്സ് കമാൻഡുകളും ഇതിലൂടെ സാധ്യമാകും.
ഹോം സ്ക്രീൻ വിഡ്ജറ്റുകൾ ലഭ്യമല്ല എന്ന ചെറിയൊരു കുറവൊഴിച്ചാൽ, ഗൂഗിൾ ഔദ്യോഗികമായി ലോക്ക് ഫീച്ചർ നൽകുന്നത് വരെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ സംവിധാനം ഏറെ ഉപകാരപ്രദമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

