പത്തനംതിട്ട ജില്ലയിലെ പ്രധാന നദികളായ പമ്പ, അച്ചൻകോവിൽ, മണിമല എന്നിവിടങ്ങളിൽ നിന്ന് മണൽ വാരാനുള്ള അടിയന്തര നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻ രാജ് ആവശ്യപ്പെട്ടു.
മണൽ ഖനനത്തിനുള്ള അനുമതി വൈകിയാൽ ജില്ലയിലെ ക്രഷർ ഉടമകൾ എം സാൻഡ്, പി സാൻഡ് തുടങ്ങിയ നിർമാണ വസ്തുക്കളുടെ വില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ ഫോറസ്റ്റ് ഡിപ്പോ ലോഡിങ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ക്വാറി ഉൽപന്നങ്ങൾക്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റം ഉണ്ടാക്കാനുള്ള സംഘടിത നീക്കം ചിലരുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്. ഇത്തരം ജനവിരുദ്ധ നടപടികളിലേക്ക് ക്വാറി ഉടമകൾ നീങ്ങിയാൽ ശക്തമായ സമര പരിപാടികളുമായി ഐഎൻടിയുസി രംഗത്തിറങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആർ.സുകുമാരൻ നായർ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രേസി തോമസ്, ടി.സി.തോമസ്, അങ്ങാടിക്കൽ വിജയകുമാർ, സജി കെ.
സൈമൺ, പി.വി.ഏബ്രഹാം, സി.പി.ജോസഫ്, പി.കെ.മുരളി, അനീഷ് ഗോപിനാഥ്, റെനീസ് മുഹമ്മദ്, കെ.കെ.ജോസ്, കെ.എസ്.പ്രദീപ്, സജി മണിയാർ, മനോജ് ഡേവിഡ് കോശി, ശവുമേൽ കുട്ടി തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

