ചണ്ഡീഗഡ് ക്യാംപസിൽ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായെന്നും തുടർന്ന് ആത്മഹത്യ ചെയ്തെന്നുമുള്ള പ്രചാരണം വൻ അക്രമത്തിൽ കലാശിച്ചു. പഞ്ചാബിലെ വിദ്യാർഥികൾ ക്യാംപസ് തകർത്തു.
കെട്ടിടത്തിന്റെ ചില ഭാഗങ്ങൾക്ക് തീയിട്ടു. ഇന്നലെ രാത്രി വൈകി ആരംഭിച്ച പ്രതിഷേധം ഇന്ന് രാവിലെയോടെയാണ് ശക്തമായത്.
മൂന്ന് ദിവസം മുൻപ് വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായെന്നും പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നുമാണ് വിദ്യാർഥികൾ ആരോപിക്കുന്നതെന്ന് ജലന്ധർ റേഞ്ച് ഡിഐജി നവീൻ സിംഗ്ല പറഞ്ഞു. വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗ കേസ് റജിസ്റ്റർ ചെയ്തതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിർമാണ തൊഴിലാളിയാണ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തെന്ന് ഒരു വിദ്യാർഥി അവകാശപ്പെട്ടു. പെൺകുട്ടി ആത്മഹത്യ ചെയ്തതായി റൂംമേറ്റാണ് മറ്റ് വിദ്യാർഥികളെ അറിയിച്ചത്.
ബലാത്സംഗത്തെക്കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയം അന്വേഷിച്ചു വരികയാണെന്നും കപുർത്തല എസ്പി ഗൗരവ് തുറ പറഞ്ഞു. വിദ്യാർഥികളുടെ സംഘം ജലന്ധർ-ഫഗ്വാര ദേശീയപാത ഉപരോധിച്ചത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.
തുടക്കത്തിൽ പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. പുറത്തുനിന്ന് അപരിചിതരായ ആളുകൾ എത്തിയതോടെയാണ് കാര്യങ്ങൾ വഷളായതെന്നും അവർ ആരോപിച്ചു.
വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും ക്യാംപസിനുള്ളിൽ എല്ലാവരും സുരക്ഷിതരാണെന്നും ലവ്ലി യൂണിവേഴ്സിറ്റി വിദ്യാർഥികളെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

