ഇന്ത്യൻ ജനാധിപത്യത്തിന് വധശിക്ഷ വിധിച്ച വ്യക്തിയാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എന്ന് രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നും, ബിജെപി ഏജന്റായി അദ്ദേഹം പ്രവർത്തിച്ചതിന് ഇതിൽക്കൂടുതൽ തെളിവുകൾ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കുമെന്ന് പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന നടപടികളാണ് ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
അതിനാൽ ഉയർന്ന ഭരണഘടനാ പദവിയിൽ അദ്ദേഹം തുടരുന്നത് ജനാധിപത്യത്തിന് ഹാനികരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

